ഗൾഫിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി
കണ്ണൂർ :യുദ്ധഭീതിയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. കണ്ണൂർ, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ കുടുങ്ങി. പല വിമാനങ്ങളും അവസാന നിമിഷമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് മിഡ്ഡിൽ ഈസ്റ്റിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചത് മാർച്ച് 01 ന് രാത്രി 11.59 വരെ നീട്ടി. ഫെബ്രുവരി 28 വരെ ഗൾഫ് മേഖലയിലേക്കോ പുറത്തേക്കോ യാത്ര ബുക്ക് ചെയ്തവർക്ക് മാർച്ച് 5 വരെ ഷെഡ്യൂൾ ചെയ്തിട്ടുള്ള യാത്രകൾക്കായി തീയതി മാറ്റാതെ തന്നെ അവരുടെ യാത്ര മറ്റൊരു തീയതിയിലേക്ക് പുനഃക്രമീകരിക്കാം. അല്ലെങ്കിൽ പൂർണ്ണ റീഫണ്ട് ലഭിക്കുന്നതിന് ബുക്കിംഗുകൾ റദ്ദാക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചിട്ടുണ്ട്.

Comments
Post a Comment