എസ്.ഐ. ആർ നടപടികളിൽ ദുരൂഹതയെന്ന് ആരോപണം: എൽ.ഡി.എഫ് ജില്ലാ ഇലക്ഷൻ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

 


കണ്ണൂർ:തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐ ആർക്കും) നടപടിക്രമങ്ങളിൽ അടിമുടി ദുരൂഹതയാണെന്ന്

സിപി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു.എസ്ഐആർ അപാകതകളും പ്രശ്നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ ജില്ലാ ഇലക്ഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പ്രവാസി വോട്ടർമാരിൽ എട്ടാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രവാസി വോട്ടുകൾ ചേർക്കപ്പെട്ടത്. ഇത് പരിശോധിക്കണം.സമഗ്രവോട്ടർ പട്ടിക പരിഷ്കരണ ആശങ്കകൾ ഉയർത്തിയിരിക്കുകയാണെന്നും ലക്ഷക്കണക്കിന് ആളുകൾ പട്ടികയിൽ നിന്ന് പുറത്തുപോകുമെന്ന ആശങ്ക ഒഴിവാക്കണമെന്നും പുതുതായി പേരുകൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും വ്യാപക പരാതികൾ ഉയർന്നുവന്നിട്ടുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാവണമെന്നും രാഗേഷ് പറഞ്ഞു..

ഇതര സംസ്ഥാനങ്ങളിലെ ആളുകളടക്കം പട്ടികയിൽ കടന്നുവരുന്ന സ്ഥിതിയുണ്ടെന്നും  ഇത്തരത്തിൽ ഫെബ്രുവരി 21ന് പട്ടിക പ്രസിദ്ധീകരിച്ചാൽ ഒട്ടേറെ അപാകതകൾ ഉണ്ടാകുമെന്നും അതിനാൽ ഫെബ്രുവരി 21ന് ശേഷം രണ്ടാഴ്ചയെങ്കിലും അപാകതകൾ പരിഹരിക്കുന്നതിന് സമയം അനുവദിക്കണമെന്നും ബിഎൽഒമാർ അറിയാതെ തന്നെ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പ്രതിഷേധസമരത്തിൽസിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്കുമാർ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.വിവിധ കക്ഷി നേതാക്കളായ കെ പി സഹദേവൻ, വി കെ ഗിരിജൻ, എം ഉണ്ണികൃഷ്ണൻ, എം പി മുരളി,ടി വി രാജേഷ്,എം പ്രകാശൻ, ഇഖ്ബാൽ പോപ്പുലർ തുടങ്ങിയവർ നേതൃത്വം നൽകി എം പ്രകാശൻ മാസ്റ്റർ നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം