കണ്ണാടിപ്പറമ്പ് - പുല്ലൂപ്പി റോഡിൽ കാർ ടെല ഫോൺ പോസ്റ്റിലിടിച്ച് മറിഞ്ഞു
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി റോഡിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിലിടിച്ചു മറിഞ്ഞു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12:30 നായിരുന്നു അപകടം നടന്നത്.
അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെങ്കിലും ഡ്രൈവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

Comments
Post a Comment