ഇനിയും തുടരൂ : പ്രഭാവതി അമ്മയ്ക്ക് ആദരവുമായി മോട്ടോർ വാഹന വകുപ്പ്

 



കോഴിക്കോട് : 'ഫുട്പാത്തിലൂടെ ഇരുചക്രവാഹനവുമായെത്തിയ വേങ്ങര സ്വദേശിയെ തടഞ്ഞു നിർത്തിയ പ്രഭാവതിയമ്മയ്ക്ക് മോട്ടോർ വാഹനവകുപ്പിൻ്റെ ആദരം. കഴിഞ്ഞ ദിവസമായിരുന്നു ആക്ടീവയുമായെത്തിയ വേങ്ങര സ്വദേശിയെ ഫുട്‌പാത്തിൽവച്ച് പ്രഭാവതിഅമ്മ തടഞ്ഞത്. എന്നാൽ പ്രഭാവതി അമ്മയോട് ഒന്നും രണ്ടും പറഞ്ഞ് മുന്നോട്ട് തന്നെ പോകാൻ ശ്രമിച്ച ഇരുചക്രയാത്രികനെ കാലുകൊണ്ടു തടഞ്ഞു നിർത്തി. ഒടുവിലിയാൾ പ്രഭാവതിയമ്മയ്ക്ക് മുൻപിൽ സുല്ലിട്ട് തിരിച്ചുപോയി.

ഈ വിഡിയോ അതിവേഗത്തിലാണ് സോഷ്യൽമീഡിയയിൽ വൈറലായത്. പിന്നാലെ മോട്ടോർവാഹന വകുപ്പിന്റേയും ശ്രദ്ധയിൽപ്പെട്ടു. മോട്ടോർ വാഹനവകുപ്പ് പ്രഭാവതിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രഭാവതിഅമ്മ ചെയ്‌ത നല്ല പ്രവൃത്തിക്ക് ഞങ്ങളുടെ ഒരു ആദരം എന്നു പറഞ്ഞ വകുപ്പ് ഉദ്യോഗസ്ഥൻ ഇത്തരം ആളുകളുടെ ചിത്രങ്ങൾ ഇനിയുണ്ടെങ്കിൽ നൽകാനും ആവശ്യപ്പെട്ടു. എന്നാൽ ഇനി ചിത്രങ്ങളൊന്നുമില്ലെന്നും തൻ്റെ ഫോൺ വളരെ മോശമാണെന്നും പറഞ്ഞ പ്രഭാവതിയമ്മയുടെ വാക്കുകൾ ചിരി പടർത്തി.അയാളുടെ നമ്പർ ഒന്നും താൻ നോട്ട്ചെയ്തില്ലെന്നും വിനയത്തോടെതന്നെയാണ് ഇരുചക്രയാത്രികൻ പെരുമാറിയതെന്നും അമ്മ പറയുന്നു. എന്നാൽ അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് പറഞ്ഞ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ഇത്തരം പ്രവൃത്തികൾ തുടരണമെന്നും പറയുന്നു. പ്രഭാവതിയമ്മയെ ആദരിക്കുന്ന വിഡിയോയും പുറത്തുവന്നു.

സോഷ്യൽമീഡിയയുടെ നിറഞ്ഞ കയ്യടിയായിരുന്നു പ്രഭാവതിയമ്മയുടെ വിഡിയോക്ക് ലഭിച്ചിരുന്നത്. ഫുട്പാത്തിലൂടെ വാഹനമോടിച്ച വേങ്ങര സ്വദേശിയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ക്യാൻസൽ ചെയ്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം