ഒറ്റുകാരനായ വി. കുഞ്ഞികൃഷ്ണൻ്റെ സ്ഥാനം ചരിത്രത്തിൻ്റെ ചവറ്റുകൂട്ടയിൽ : എം. വി ഗോവിന്ദൻ മാസ്റ്റർ




പയ്യന്നൂർ :വി.കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍.പയ്യന്നൂരിൽ എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണുണ്ടായത്. മാധ്യമ ശൃംഗലയുമായി ചേർന്ന് പാർട്ടിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള മണ്ണാണ് പയ്യന്നൂർ. രക്തസാക്ഷികളുടെ നാടാണ് പയ്യന്നൂർ. ജീവരക്തം കൊണ്ട് പടുത്തുയർത്തിയതാണ് പയ്യന്നൂരിലെ പാർട്ടിയെന്നും അപവാദ പ്രചരണത്തിലൂടെ പയ്യന്നൂരിലെ പാർട്ടിയെ തളർത്താനാകില്ലെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.പാർട്ടി ചർച്ച ചെയ്ത് പരിഹരിച്ച പ്രശ്‌നങ്ങളാണ് വി കുഞ്ഞികൃഷ്ണൻ വീണ്ടും ഉന്നയിച്ചത്.

ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലായിരിക്കും കുഞ്ഞികൃഷ്ണൻ്റെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റുകാരനായ വി കുഞ്ഞികൃഷ്ണനുളള മറുപടിയാണ് പയ്യന്നൂരിലെ വൻ ജനസഞ്ചയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം