അയോധ്യയിലെ മുഖ്യ പൂജാരി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി


തളിപ്പറമ്പ് :അയോധ്യ രാമജന്‍മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിമാരില്‍ ഒരാളായ സന്തോഷ് തിവാരി-മഹന്ത് പണ്ഡിറ്റ് സഹ പൂജാരിമാരോടൊപ്പം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽദര്‍ശനം നടത്തി.ശ്രീരുദ്രം ചൊല്ലി രാജരാജേശ്വരനെ വണങ്ങിയാണ് മടങ്ങിയത്.ശ്രീരാമചന്ദ്രന്‍ നമസ്‌കരിച്ച മണ്ഡപത്തിന് മുന്നിലായിരുന്നു പ്രത്യേക പ്രാര്‍ത്ഥന.കേരളീയ ക്ഷേത്രങ്ങളും കേരളത്തിലെ ഭൂപ്രകൃതിയും മറ്റു പ്രദേശങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണെന്നും ആരാധനാരീതികള്‍ വ്യത്യസ്തമാണെന്നും രാജരാജേശ്വര ദര്‍ശനത്തില്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.ക്ഷേത്രസമുച്ചയത്തിലെ 900ത്തിലധികം വര്‍ഷം പഴക്കമുള്ള വൃക്ഷമുത്തശ്ശിയെയും പ്രത്യേകം വന്ദിച്ചു.കേരളത്തിലെ മറ്റു ക്ഷേത്രങ്ങളും കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാറും, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി.വിനയനും ക്ഷേത്ര ജീവനക്കാരും ചേര്‍ന്ന് സന്തോഷ് മഹന്ത് പണ്ഡിറ്റിനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം