സീമയെ കൊന്നത് വാക് തർക്കത്തിനിടെ ചൂരിദാർ ഷാൾ കഴുത്തി മുറുക്കി : കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കമെന്ന് സൂചന, വിജയൻ കൊല നടത്തിയത് ആസൂത്രിതമെന്ന് പ്രാഥമിക പൊലിസ് അന്വേഷണ റിപ്പോർട്ട്
കണ്ണൂർ : പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌കയായ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.ഇവർ അണിഞ്ഞ ചൂരിദാറിൻ്റെ ഷാള്‍ അഴിച്ചെടുത്തു കൊണ്ട് കഴുത്ത് മുറുക്കി കൊന്നതാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു.ചുരിദാര്‍ ഷാള്‍ ഉപയോഗിച്ചാണ് സീമയെ കഴുത്ത്മുറുക്കി കൊലപ്പെടുത്തിയതെന്നു തന്നെയാണ്പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്.കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി.സീമ(50) യാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.ഇവരെ ലോഡ്ജില്‍ എത്തിച്ചു കൊലചെയ്തശേഷം ആൺ സുഹൃത്തും അയല്‍ക്കാരനുമായ അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍(47)മാട്ടൂല്‍ ജസീന്തക്ക് സമീപം തെങ്ങില്‍ തൂങ്ങിമരിക്കുകയായിരുന്നു.ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന.സീമയുടെ സ്വര്‍ണാഭരണങ്ങള്‍ വിജയന്‍ പണയംവെച്ചിരുന്നുവത്രേ.അത് എടുത്തുതരാമെന്ന് പറഞ്ഞാണ് പറശിനിക്കടവിലേക്ക് കുട്ടിക്കൊണ്ടു വന്നതെന്നാണ് വിവരം ഇരുവരും അയൽവാസികളും നേരത്തെയുള്ള പരിചയക്കാരുമാണ്. ഭർത്താവ് രണ്ടു വർഷം മുൻപ് മരിച്ച സീമയ്ക്ക് രണ്ടു മക്കളുണ്ട്. ആൺ സുഹൃത്തായ വിജയനും ഭാര്യയും മക്കളുമുണ്ട്.കഴിഞ്ഞ കുറെക്കാലമായി ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്. നേരത്തെയും കൊല നടന്ന പറശിനിയിലെ ലോഡ്ജിൽ ഇവർ ദമ്പതികളെന്ന വ്യാജേനെ മുറിയെടുത്തിരുന്നതായി ലോഡ്ജ് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

Comments
Post a Comment