ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി പോറ്റി ജയിൽ മോചിതനായി




'തിരു:ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ പോറ്റിക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജയിലിന് പുറത്തേക്കുള്ള വഴി തുറന്നത്. ഇന്ന് വൈകിട്ട് ആറരയോടെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കാത്ത് കുടുംബം പുറത്തുണ്ടായിരുന്നു. ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഇന്ന് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ രണ്ടുദിവസം നീണ്ട വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം. ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലകപാളി കേസില്‍ ജാമ്യം ലഭിച്ചത്. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച കേസിന്റെ ആസൂത്രകന്‍ എന്ന് എസ്‌ഐടി വിശേഷിപ്പിച്ച പ്രതിയാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതിന്റെ അനുകൂല്യത്തില്‍ പുറത്തിറങ്ങിയത്. മുരാരി ബാബുവിനും, ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം