നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹരജിയിൽ വിധി മാർച്ച് ഒൻപതിന് പ്രഖ്യാപിക്കും




 കണ്ണൂർ : മുൻ കണ്ണൂർ എ.ഡി.എം.കെ. നവീൻബാബുവിൻ്റെ മരണത്തിൽ  തുടരന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ  ഹർജി വിധി പറയാൻ മാറ്റി .മാർച്ച്‌ 9 ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി പറയും.നേരത്തെ നടന്ന അന്വേഷണത്തിൽ സംശയമുന്നയിച്ചാണ് മഞ്ജുഷ തുടരന്വേഷണ ഹർജി നൽകിയത്. പരാതിയിൽ തുടരന്വേഷണം ആവശ്യ മില്ലെന്ന് കഴിഞ്ഞമാസം പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹനാണ് റി പ്പോർട്ട് നൽകിയത്. 2024 ഒക്ടോബർ 15-ന് രാവിലെയാണ് പള്ളി ക്കുന്നിലെ ക്വാർട്ടേഴ്സസിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റമാണ് സി പി എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി പി ദിവ്യക്കെതിരേ ചുമത്തിയത്. തുടരന്വേഷണത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. തുടരന്വേഷണം ആവശ്യമില്ലെന്നും അന്വേഷണം നടത്തുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് നൽകണമെന്നും ദിവ്യക്കു വേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു. തുടർന്ന് ഇന്ന് ഹർജി വിധി പറയാൻ മാറ്റുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം