ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം:സി.പി.എം എ.സി യോഗത്തിൽ നിന്നും അഞ്ച് പേർ ഇറങ്ങിപ്പോയി
പയ്യന്നൂർ :ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സി.പി.എംപയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധമുണ്ടായത്.
യോഗത്തിനിടെ വനിത നേതാവ് ഉൾപ്പടെ അഞ്ച് പേർ ഇറങ്ങിപ്പോയി. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പങ്കെടുത്ത യോഗത്തിലാണ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാക്കേറ്റമുണ്ടായത്. യോഗത്തിൽ ടി.ഐ. മധുസൂദനൻ എംഎൽഎയും ഉണ്ടായിരുന്നു.
നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്നുവെങ്കിലും ഫലപ്രദമായില്ലെന്ന വിവരമാണ്പുറത്തുവരുന്ന വിവരം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരോപണ വിധേയനായ ടി ഐ മധുസൂദനനെ തന്നെ മത്സരിപ്പിക്കാനാണ് സി. പി. എം. ഇതു പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

Comments
Post a Comment