കോർപ്പറേഷൻ സൈറൺ കണ്ണൂരിന്റെ ഉണർത്തുപാട്ട് : ഹൈക്കോടതി വിധി ഖേദകരമെന്ന്ആർട്ടിസ്റ്റ് ശശികല




കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ സ്ഥാപിതമായതു മുതൽ പരമ്പരാഗതമായി നടപ്പാക്കി വരുന്ന സൈറൺ കണ്ണൂരിന്റെ മാത്രം മുഖമുദ്രയാണെന്നും അത് നിർത്തലാക്കിയ കോടതി വിധി അങ്ങേയറ്റം വേദനജനകമാണെന്നും അത് പുനസ്ഥാപിക്കാൻ കോർപ്പറേഷൻ അപ്പീൽ നടപടിയുമായി മുന്നോട്ടു പോകണമെന്നും കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല മേയറോട്  ആവശ്യപ്പെട്ടു.

ദിവസങ്ങളിൽ രണ്ടോ മൂന്നോ തവണ മാത്രം സെക്കന്റുകളിൽ മാത്രം ഉപയോഗിക്കുന്ന സൈറൺ മൂലം ഇന്ന് വരെ ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.സൈറൺ പ്രത്യേക മുന്നറിയിപ്പ് ആയി ഉപയോഗപ്പെടുന്നതാണ്.നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിക്ക് വെടിയേറ്റ സമയം പോലും ഇത് സൂചിപ്പിച്ചു വരുന്ന ഒന്നാണ്. അടിയന്തര ഘട്ടങ്ങളുടെ സൂചനകൾ ജനങ്ങളിലെത്തി ക്കാൻ ഇത്തരം സൈറൺ ആവശ്യമാണെന്നതിന്റെ ആഴം കോടതി കണ്ടെത്തിയില്ല എന്നതാണ് ഖേദകരമായ വസ്തുത. മിക്ക രാജ്യങ്ങളിലും ഈ സംവിധാനം നടപ്പാക്കി വരുന്നുമുണ്ട്.കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ജയിൽ ചാടുമ്പോൾ പരിസര വാസികൾക്ക് ഇതൊരു മുന്നറിയിപ്പായി പ്രതിയെ പിടികൂടാൻ പലപ്പോഴും ഇത് സഹായകമായിട്ടുണ്ട്. അത് പോലെ തന്നെ രാത്രികളിൽ ഓരോ മണിക്കൂർ ഇടവിട്ട് സെൻട്രൽ ജയിലിൽ നിന്നും അടിക്കുന്ന മണിയുടെ ഉപയോഗവും ചെറുതല്ല. എതിർക്കാൻ തുടങ്ങിയാൽ അമ്പലങ്ങളിലേയും, പള്ളികളിലെയും, ആംബുലൻസിന്റെയടക്കം ശബ്ദങ്ങൾ പോലും നമുക്ക് അസഹ്യമാണെന്ന് നമുക്കറിയാമെങ്കിലും സാഹചര്യത്തിന്റെ പ്രത്യേകതയാണ് അവയ്ക്കുള്ളതെന്ന് നാം മനസ്സിലാക്കുകയാണ് വേണ്ടതെന്ന്‌ ശശികല ചൂണ്ടിക്കാട്ടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം