ജനനായകൻ കട്ടപ്പുറത്ത് തന്നെ, പകരം തെറി കാണാം
ചെന്നെ:തമിഴ് സൂപ്പർ താരം വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ സിനിമയുടെ റിലീസ് വീണ്ടും നീണ്ടുപോകുന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ കനേഡിയൻ വിതരണക്കാരായ യോർക്ക് സിനിമയാണ് (York Cinemas) സിനിമ ഏപ്രിൽ 30-ന് മുമ്പ് തിയേറ്ററുകളിൽ എത്തില്ലെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നേരത്തെ ജനുവരി 9-ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം പല കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.ഷൂട്ടിങ്ങിലെ കാലതാമസവും സെൻസർ ബോർഡിൽ (CBFC) നിന്നുള്ള സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലെ താമസവുമാണ് സിനിമ വൈകാൻ ഇടയാക്കിയത്. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ട്.വിതരണക്കാരുടെ ഈ പ്രഖ്യാപനം വന്നതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ചർച്ചയിലാണ്. സിനിമ മെയ് മാസത്തിലോ ജൂണിലോ റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ഇപ്പോഴും വ്യക്തതയില്ല.ജനനായകൻ’ വൈകുന്ന സാഹചര്യത്തിൽ വിജയ് ആരാധകർക്ക് ആശ്വാസമായി ഒരു വാർത്ത കൂടിയുണ്ട്. താരത്തിന്റെ 2016-ലെ ഹിറ്റ് ചിത്രം ‘തെറി’ ഫെബ്രുവരി 20-ന് വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും,. ജനുവരിയിൽ പ്ലാൻ ചെയ്തിരുന്ന ഈ റീ-റിലീസ് ‘ജനനായകൻ’ വൈകിയതോടെയാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്ന് റിലീസ് തീയതിയെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല

Comments
Post a Comment