എസ്.ഡി.പി.ഐപൗരാവകാശ ജാഥകൾ : കണ്ണൂർ ജില്ലയിൽ നാല് മേഖലകളിൽ




കണ്ണൂർ : എസ്.ഡി.പി.ഐ സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇ (SDPI) പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന പൗരാവകാശ ജാഥയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ നാല് മേഖലകളിലായി ജാഥ നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഫെബ്രുവരി 13 ന്  വൈകുന്നേരം 4.30ന്പുതിയതെരുവിൽ നടക്കുന്ന ജാഥ ദേശീയ പ്രവർത്തക സമിതി അംഗം അപ മൗലവി (മുവാറ്റുപുഴ) ഉദ്ഘാടനം ചെയ്യും.കൂത്തുപറമ്പിൽ നടക്കുന്ന ജാഥ സംസ്ഥാനജനറൽ സെക്രട്ടറി റോയ് അറക്കൽ ഉദ്ഘാടനം ചെയ്യും. ഇരിട്ടിയിൽ നടക്കുന്ന ജാഥ കർണാടക സംസ്ഥാനസെക്രട്ടറി റിയാസ് കടമ്പൂ ഉദ്ഘാടനം ചെയ്യും.യങ്ങ്‌ഡമോക്രാറ്റ്സ് ദേശീയജോ: കൺവീനർ കെ. എ മുഹമ്മദ് ഷമീർ പങ്കെടുക്കും കൂടാതെ ഫെബ്രുവരി 17ന് വൈകുന്നേരം കണ്ണൂരിൽ നടക്കുന്ന ജാഥ സംസ്ഥാനജനറൽ സെ പി.കെ. ഉസ്‌മാൻ ഉദ്ഘാടനം ചെയ്യും.

പൗരാവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നയങ്ങൾക്കും ജനാധിപത്യം അട്ടിമറിക്കുന്ന ഭര നടപടികൾക്കുമെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ജാഥകൾ സംഘടിപ്പിക്കുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും ജാഥകളിൽ പങ്കെടുത്ത് പിൻതുണ അറിയിക്കണമെന്ന് എസ്‌ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്ശംസുദ്ധീൻ മൗലവി ജില്ലാ ജനറൽ സെക്രട്ടറിമുസ്തഫാ നാറാത്ത് ജില്ലാ സെക്രട്ടറി പി.സിഷഫീക് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം