പയ്യന്നൂരിൽ റിട്ട. എസ്. ഐ യെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി




 പയ്യന്നൂര്‍:റിട്ട. എസ്. ഐ യെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.കാങ്കോല്‍ പാനോത്ത് സ്വദേശി രാമന്തളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന കിഴക്കിലോട്ട് വീട്ടില്‍ രാധാകൃഷ്ണന്‍ മാരാറാ (63)ണ് മരിച്ചത്. ബുധനാഴ്ചരാവിലെ പതിനൊന്നരയോടെയാണ് സംഭവം.ആദ്യഭാര്യ മിനിവര്‍ഷങ്ങൾക്ക് മുമ്പ് കാങ്കോലിലുണ്ടായ വാഹനാപകടത്തിലും മകന്‍ യദുകൃഷ്ണന്‍ ആറുവര്‍ഷം മുമ്പ് വൈപ്പിരിയത്തുണ്ടായ വാഹനാപകടത്തിലും മരണമടഞ്ഞിരുന്നു.

നിലവിലെ ഭാര്യ:കെ.രമാദേവി.സഹോദരങ്ങള്‍:ഗോപിനാഥന്‍, ശ്രീധരന്‍, ഗൗതമന്‍, പത്മാക്ഷി, രാജലക്ഷമി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പരിയാരത്തെ

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച്ച രാവിലെ പത്തോടെ രാമന്തളിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം പതിനൊന്നരയോടെ കുരിശുമുക്കിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം