ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയിൽ
കണ്ണൂർ: ട്രെയിനിൽ കടത്തുകയായിരുന്ന കഞ്ചാവ് സഹിതം യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി ഉമേഷ് റാമാണ് (28) പിടിയിലായത്.
കൊങ്കൺ പാത വഴി വരുന്ന ട്രെയിനുകളിലൂടെ കേരളത്തിലേക്ക് വൻതോതിൽ ലഹരിക്കടത്ത് നടക്കുന്നു ണ്ടെന്ന സൂചനയെ തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ എസ്.ഐ: കെ. സുനിൽകുമാറിൻ്റെ നേത്യ ത്വത്തിൽ ഡാൻസാഫ് സംഘങ്ങളുടെ സഹായത്തോടെ നിസാ മുദീൻ- എറണാകുളം മംഗള എക്‌സ്പ്രസിൽ നടത്തിയ പരിശോ ധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാളുടെ ബാഗിൽ സൂക്ഷിച്ച 896 ഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു.

Comments
Post a Comment