കട്ടയ്ക്ക് തന്നെ :സ്വർണ്ണവിലയിൽ മാറ്റമില്ല
കണ്ണൂർ :സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ റെക്കോർഡ് വർധനവിന് ശേഷം സ്വർണവില ഇന്നും അതേ നിലവാരത്തിൽ തന്നെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 1,16,800 രൂപയും ഒരു ഗ്രാം സ്വർണത്തിന് 14,600 രൂപയുമാണ് ഇന്നത്തെ വിപണി വില.കഴിഞ്ഞ ദിവസം സ്വർണ്ണ വില ഒറ്റയടിക്ക് 1,400 രൂപ വർധിച്ച് വില ലക്ഷത്തിന് മുകളിലേക്ക് എത്തിയത് സാധാരണക്കാരായ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് മുകളിൽ തുടരുന്നതും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് കേരളത്തിലെ സ്വർണ്ണ വിലയിലെ മാറ്റങ്ങൾക്ക് കാരണം '
'

Comments
Post a Comment