ജ്വല്ലറിയുടെ പേരില്‍ നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചു കബളിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ




കണ്ണൂർ : ജ്വല്ലറിയുടെ മറവിൽ നിരവധി പേരിൽ സ്വർണത്തിനായി നിക്ഷേപം വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ 'തളിപ്പറമ്പ് കുപ്പം സ്വദേശി പി.ടി.പി മുഹമ്മദ് അഷ്‌റഫിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.തളിപ്പറമ്പ് ചിറവക്കില്‍ മെലോറ ജ്വല്ലറിയുടെ പേരില്‍ സ്വര്‍ണം സ്വര്‍ണം പണയം വാങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.പയ്യന്നൂര്‍ മാതമംഗലം കുറ്റൂര്‍ സ്വദേശി സലാം മണക്കാടും ഈ കേസുകളില്‍ പ്രതിയാണ്.ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് തളിപ്പറമ്പ് പോലീസ് അഷറഫിനെ അറസ്റ്റ് ചെയ്തത്. അവധി ദിനമായ ഞായറാഴ്ച്ച

അഷറഫിനെ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം