കാൻസർ കൂടുന്തോറും മായം കലർന്ന കറി പൗഡറുകൾക്കെതിരെ നടപടിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ലിയോണാർഡ് ജോൺ




കണ്ണൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ ആമാശയ കാൻസർ രോഗികളുള്ളത് കേരളത്തിലാണെന്നും, മായം കലർന്ന  മസാലപൊടികളുടെ ഉപയോഗമാണ് പ്രധാനമായും കാൻസറിന്  വഴിവയ്ക്കുന്നതെന്നും മനുഷ്യാവകാശ പ്രവർത്തകനായ ലിയോണാർഡ് ജോൺ.കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.2023 ഫെബ്രുവരി 28 മുതൽ 2025 ഡിസംബർ 31 വരെ 7044 പരിശോധനകളാണ് കേരള ത്തിൽ ഡ്രഗ് ഇൻസ്പെക്ടർമാർ നടത്തിയതെന്നും അദ്ദേഹം  പറഞ്ഞു.

ഇതിൽ 1748 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 5977 എണ്ണം പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 364 മസാല സാമ്പിളുകൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതായി ലിയോണാർഡ് ജോൺ പറഞ്ഞു. ഇതിൽ 89 സാമ്പിളുകളിൽ ബാക്ടീരിയ, വൈറസ് എന്നിവ അടങ്ങിയതായും നിലവാരമില്ലാത്തതാണെ ന്നും കണ്ടെത്തി, 22 സാമ്പിളുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. 244 സാമ്പിളുകളിൽ  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില കേസുകൾ ചെറിയപിഴ ചുമത്തി അവസാനിപ്പിക്കുകയും ചെയ്തു.

പതിനൊന്ന് തരം കീടനാശിനികൾ മസാലപ്പൊടികളിലടക്കം ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. മാസാലപ്പൊടികളിൽ കീടനാശിനികൾ ഉപയോഗിക്കുന്നതായി തെളിഞ്ഞാൽ ആറു മാസം മുതൽ ഏഴു വർഷം വരെ ജയിൽവാസവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. എന്നാൽ ഈ കാലയ ളവിൽ ആകെ പിഴയിനത്തിൽ  ഈടാക്കിയത് 9000 രൂപ മാത്രമാണ്. ഇത്രയും കടുത്ത ശിക്ഷ ലഭിക്കേണ്ടുന്ന കുറ്റകൃത്യത്തിന് ഇത്രയും ചെറിയ തുക ഫൈൻ ഈടാക്കിയത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും ലിയോണാർഡ് ജോൺ പറഞ്ഞു.

മസാലപ്പൊടികൾ ആയൂർവേദ മരുന്നുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നത് മാരക വിഷമായ കാസിയ അടക്കമുള്ള സാധനങ്ങളാണ്. ഫലപ്രദമായ പരിശോധന നടത്താത്തും ഇത്തരം സ്ഥാപനങ്ങൾക്ക് ഗുണമാവുകയാണ്. ആ​വ​ശ്യ​ത്തി​ന് ആ​യു​ർ​വേ​ദ ഡ്ര​ഗ് ഇ​ൻ​സ്പെ​ക്‌​ട​ർ​മാർ ഇല്ലാത്തതാണ് കേരളത്തിന്‍റെ ദുരന്തം. കേരളത്തിൽ 30 ഡ്രഗ് ഇൻസ്പെക്ടർമാർ വേണ്ട സ്ഥാനത്ത് നിലവിൽ 12 പേർ മാത്രമാണുള്ളത്. പകുതിയിലേറെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ആയുഷിന്‍റെ നിർദേശ പ്രകാരം 10 മുതൽ 30  വരെയുള്ള സ്ഥാപനങ്ങൾക്ക് ഒരു ഇൻസ്പെക്ടർ എന്നതാണ് ചട്ടം. കേരളത്തിൽ 900 ത്തോളം ആയുർവേദ ഉത്പന്ന നിർമാണ സ്ഥാനങ്ങളാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം