ശബരിമല സ്വർണപ്പാളി കൊള്ള കേസ്: യുഡി. എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ മുതലാണ് ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമലയിലെ സ്വർണം മോഷ്ടിച്ചവരും വാങ്ങിയവരും വിറ്റവരും ഉൾപ്പെടെയുള്ള പ്രതികളുമായി സംസ്ഥാനത്തിനകത്തും പുറത്തും അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി എസ്ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി അടൂർ പ്രകാശിന് ബന്ധമുണ്ടോ എന്നാണ് എസ്ഐടി അന്വേഷിക്കുന്നത്. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്

Comments
Post a Comment