അഞ്ചരക്കണ്ടിയിൽ ഗുരു നിത്യ ഇംഗ്ളീഷ് മീഡിയം സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം: പൊലിസ് കേസെടുത്തു
അഞ്ചരക്കണ്ടി : അഞ്ചരക്ക ണ്ടി-പാലക്കീഴ് റോഡിന് സമീപം പ്രവർത്തിച്ചിരുന്ന ഗുരു നിത്യ ഇംഗ്ലീഷ് മീഡിയം സ്കൂളിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം.
സ്കൂൾ കെട്ടിടത്തി ന്റെ ഭിത്തിയിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കി. കെട്ടിടത്തിനുള്ളിലെ ഫർണിച്ചറുകളും കൂട്ടിയിട്ട് കത്തിച്ചിട്ടുമുണ്ട്. ചില മുറികളിൽ സൂക്ഷിച്ചലൈബ്രറി പുസ്തകങ്ങളും ലാബ് ഉപകരണങ്ങളും അലമാരകളിലെ ഫയലുകളും വാരിവലിച്ച് നി ലത്തിട്ടിട്ടുണ്ട്.
മറ്റൊരു മുറിയിൽ അലമാരകൾ മറിച്ചിട്ടു. മുറ്റത്തെ ചെടിച്ചട്ടികളും ജനൽപ്പാളികളും മറ്റും തകർത്ത നിലയിലാണ്. സ്കൂളിന്റെ മാനേ ജിങ് ട്രസ്റ്റി ജ്യോതി ദർശൻ ശനി യാഴ്ച സ്കൂളിലെത്തിയപ്പോഴാണ് അക്രമം ശ്രദ്ധയിൽപ്പെട്ടത്. കുറ ച്ചുകാലമായി ഈ വിദ്യാലയം പ്ര
വർത്തിക്കുന്നില്ല. സ്കൂൾ കെട്ടിടം അടഞ്ഞുകിട ക്കുന്നതിനാൽ പതിവായി ആരും ഇവിടെ വരാറില്ല. അക്രമം സംബ ന്ധിച്ച് ഗുരുനിത്യ ചാരിറ്റബിൾ ട്ര സ്റ്റ് മാനേജിങ് ട്രസ്റ്റി ജ്യോതി ദർ ശൻ ചക്കരക്കല്ല് പൊലിസിൽ പരാതി നൽകി. പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. രാത്രിയാണ് ആക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണ്.

Comments
Post a Comment