അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’; വൈറലായി കാണിക്ക വഞ്ചിയിൽ നിന്നും ലഭിച്ച കുറിപ്പ്




ബംഗ്ളൂര്:സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത് കാണിക്ക വഞ്ചിയിൽ നിന്നും ലഭിച്ച ഒരു കുറിപ്പാണ്. സാധാര രീതിയിൽ നന്നായി പഠിക്കാൻ കഴിയണേ, നല്ല ജോലി ലഭിക്കണേ, കല്യാണം നടക്കണേ എന്നൊക്കെയായിരിക്കും വഞ്ചിയിൽ നിന്നും ലഭിക്കുക. എന്നാൽ കർണാടകയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് ലഭിച്ച കുറിപ്പ് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.


‘എന്റെ പൊന്നു ഭഗവാനേ എന്റെ വേദനകള്‍ ഇല്ലാതാക്കണമേ…അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’എന്നാണ് വൈറലായ കുറിപ്പിൽ എഴുതിയിരിക്കുന്നത്. കുറിപ്പിനൊപ്പം നൂറ് രൂപയും ഉണ്ടായിരുന്നതായി ക്ഷേത്ര അധികൃതർ പറയുന്നു. കര്‍ണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തിലാണ് വിചിത്ര സംഭവം നടന്നത്. ഒരാളുടെ മരണത്തിനായി ഇങ്ങനെയൊരു പ്രാര്‍ത്ഥനാക്കുറിപ്പ് കാണുന്നത് ഇതാദ്യമായാണെന്നും ക്ഷേത്രം അധികാരികള്‍ പറഞ്ഞു.

കുറിപ്പില്‍ എഴുതിയ ആളുടെ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ ഇത് ആരെ കുറിച്ചാണ് എന്ന അന്വേഷണത്തിലാണ് ക്ഷേത്ര അധികൃതർ. മകന്റെ ഭാര്യയാണോ മകളുടെ ഭര്‍ത്താവാണോ കുറിപ്പ് എഴുതിയത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം