ശബരിമല സ്വർണക്കവർച്ച കേസിൽ രാജിവയ്ക്കണം: ബി.ജെ.പി മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി





പിണറായി:ശബരിമല സ്വർണക്കവർച്ച കേസ് അട്ടിമറിക്കാൻ സി.പി.എം - കോൺഗ്രസ് കുറുവാ സംഘം ശ്രമിക്കുന്നുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടരി എം.ടി രമേശ് പറഞ്ഞു. ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച രാവിലെ 11.30 ന് ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി കൺവെൻഷൻ സെൻ്ററിലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്യാപ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിയിൽ കനമില്ലെങ്കിൽ ശബരിമല സ്വർണക്കവർച്ച കേസ് ഇ ഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നു. ആരെയാണ് മുഖ്യമന്ത്രിക്ക് ഭയം എസ്. ഐ.ടി അന്വേഷണത്തെ ഇല്ലാതാക്കാൻ സി.പി.എമ്മിനൊപ്പം കോൺഗ്രസും ഒത്തുകളിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രമല്ല കോൺഗ്രസിലെ വലിയ നേതാക്കളുടെ ഓഫീസിൽപ്പോലും കയറേണ്ടിവരും. ആൻ്റണി രാജുവും അടൂർ പ്രകാശും കൂടി ഉണ്ണികൃഷ്ണൻപോറ്റിയെ എന്തിന് സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് പറയണം. പോറ്റിക്കെന്തെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടോയെന്നും എം.ടി രമേശ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പോലെ സോണിയഗാന്ധിയുടെ ഓഫീസും ഈ കാര്യത്തിൽ സംശയത്തിൻ്റെ നിഴലിലാണ് അതുകൊണ്ടാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇഡി അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രിയും വി.ഡി സതീശനും ഒരേ സ്വരത്തിൽ പറയുന്നത്. ശബരിമലയിൽ നിന്നും സ്വർണം കക്കാനും വിൽക്കാനും ഇപ്പോൾ കേസ് അന്വേഷണം ഇല്ലാതാക്കാനും ഇവർ ഒറ്റക്കെട്ടായി നിൽക്കുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിൽനിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്. ഐ.ടി ചോദ്യം ചെയ്തത്. ഇതോടെയാണ് അന്വേഷണം ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തൻ ഇടപ്പെട്ടത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ  പൊളിറ്റിക്കൽ സെക്രട്ടറിഎസ്.ഐ.ടിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു ചേർത്തു. സി.പി.എം നേതാക്കളിൽ അന്വേഷണം എത്താതിരിക്കാനാണ് ഇടപ്പെടൽ നടത്തിയത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തു അറസ്റ്റുചെയ്താൽ ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും ചോദ്യം ചെയ്യേണ്ടി വരും..ഒടുവിൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുമെന്ന ഭയം കാരണമാണ് എസ്.ഐ. ടി അന്വേഷണത്തെ കൊല്ലാൻ ശ്രമിച്ചത് സത്യസന്ധമായ അന്വേഷണം മുൻപോട്ടു പോകാൻ പാടില്ലാത്തതിനാൽ എസ്. ഐ.ടി അന്വേഷണം അട്ടിമറിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. 2019ൽ തുടങ്ങിയ സ്വർണ കൊള്ള 2022 വരെ നീണ്ടു.. സ്വർണം കൊളളയടിക്കുമ്പോൾ കടകംപള്ളി സുരേന്ദ്രനാണ് ദേവസ്വം മന്ത്രിയെങ്കിൽ 2022 ൽ വി.എൻ വാസവനാണ്. ശബരിമലയെ എക്കാലവും തകർക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. സുപ്രീം കോടതിയുടെ വിധിയിൽ ആചാരലംഘനം നടത്തി യുവതി പ്രവേശനം നടത്താൻ നോക്കിയപ്പോൾ കേരളത്തിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. അവരെ പുറം കാൽ കൊണ്ടു ചവുട്ടി വീഴ്ത്തുകയാണ് കോൺഗ്രസ് ചെയ്തതെന്ന് എം.ടി രമേശ് പറഞ്ഞു. ധർണയിൽ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏള ക്കുഴി അദ്ധ്യക്ഷ്യനായി. മേഖലാ സെൽ കോർഡിനേറ്റർ വി.കെ. സജീവൻ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.ആർ സുരേഷ്, അഡ്വ. ഷിജിലാൽ വി.പി ഷാജി, സംസ്ഥാന സമിതി അംഗങ്ങളായ എൻ ഹരിദാസ്, പി. സത്യപ്രകാശ്, തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം