മാർപാപ്പയുടെ നിർദ്ദേശം അട്ടിമറിച്ചബിഷപ്പ് മാർ ജോസഫ് പബ്ലാനിയെ പുറത്താക്കണം വൺ ചർച്ച് വൺ കുർബാന മൂവ്‌മെൻ്റ് ഭാരവാഹികൾ





കണ്ണൂർ: സഭാ നിയമങ്ങളുടെ പരസ്യമായ ലംഘനവും മാർപാപ്പയുടെ നിർദ്ദേശങ്ങൾ ചെവി കൊള്ളാതെയും നിരോധിത തീവ്രവാദി സം സംഘടനകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സഭാവിരുദ്ധരുമായി ചേർന്ന് എറണാകുളം അങ്കമാലിയിൽ അതിരൂപതയിൽ വിമത പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന തലശ്ശേരി ആർച്ച് ബിഷപ്പും എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരിയുമായ മാർ ജോസഫ് പാബ്ലാനിയെ സഭയുടെ എല്ലാ ചുമതലകളിൽ നിന്നും പുറത്താക്കണമെന്നും വിശ്വാസികൾ ഇദ്ദേഹത്തെ ബഹിഷ്‌ക്കക്ണമെന്നും വൺ ചർച്ച് വൺ കുർബാന മൂവ്‌മെൻ്റ് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


സീറോ മലബാർ സഭ സിനഡ് തീരുമാനിച്ചതും മാർപാപ്പ അംഗീകരിച്ചതും സഭയുടെ 35ൽ 34 രൂപതകളിലും നടപ്പിലാക്കിയതുമായ ഏകീകൃത കുർബാന നൽകണമെന്ന് ആവശ്യപ്പെടുന്ന വിശ്വാസികളെ ഒരു ഗുണ്ടാ നേതാവിനെപോലെ ആക്രമിക്കുന്നതിന് ഒത്താശ ചെയ്യുകയാണ് മാർ ജോസഫ് പാംപ്ളാനി  'അദ്ദേഹം അധികാരമേറ്റതു മുതൽ ഏർണാകുളം രൂപതയിൽവിമത പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഒത്താശ ചെയ്യുകയാണ്. ഏകീകൃത കുർബാന വേണമെന്ന് ആവശ്യപ്പെടുന്ന വിശ്വാസികൾക്കെതിരെ കോടതിയിലും പൊലിസിലും കള്ളക്കേസ് കൊടുക്കുന്നു.

 നിലവിലുള്ള ജനാഭിമുഖ കുർബാന അംഗീകരിച്ചിട്ടി ല്ലെന്നും

 ഈ കുർബാനയിൽ പങ്കെടുക്കുന്നവരുടെ ഞായറാഴ്ച കടം വീടില്ലെന്നും, ഇത്തരം കൂർബാന നടത്തുന്ന വൈദികർ സഭാ നിയമപ്രകാരം സഭയ്ക്ക് പുറത്തായിരിക്കുമെന്നും, ഇവരുമായി വിശ്വാസികൾ സഹകരിക്കരുതെന്നും സഭാ നേത്യത്വവും മാർപാപ്പയും പരസ്യമായി തന്നെ കത്തിലൂടെയും വീഡിയോ സന്ദേശത്തിലൂടെയും അറിയിച്ചിട്ടുണ്ട്. ഈ 

 കുർബാനയുമായി ബന്ധപ്പെട്ട് അതിരൂപതയിലെ നൂറിൽപരം പള്ളികളിൽ കേസുകളുണ്ട്. ഏതാനും ദേവാലയങ്ങളിൽ കോടതി ഉത്തരവിനെ തുടർന്ന് കുർബാന ഇല്ലാത്ത അവസ്ഥയാണ്. തർക്കത്തെ തുടർന്ന് സഭവൈദികർ അൾത്താരയിലും നിർദ്ദേശിച്ചിരിക്കുന്ന കുർബാന അർപ്പിക്കുന്ന പള്ളിമേടകളിലും ആക്രമിക്കപ്പെടുന്നു. സഭാ പിതാക്കന്മാരുടെ കോലം കത്തിക്കുകയും സഭാ മേലധികാരികളുടെ ഇവർക്കെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുന്നു. സർക്കുലറുകൾ പള്ളികളിൽ വായിക്കാതെ അവ പരസ്യമായി കത്തിക്കുന്നു. അരമന ആക്രമിക്കപ്പെടുന്നു. സഭയുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത പത്തിൽപരം വൈദികർക്കെതിരെ കുർബാന വിലക്ക് ഉൾപ്പെടെടെയുള്ള ശിക്ഷ നടപടികൾ പുറപ്പെടുവിച്ചെങ്കിലും ഇതൊന്നും വൈദികർ അംഗീകരിക്കുന്നില്ല. ഇതൊക്കെയാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ നടടക്കുന്നത്. സഭയിൽ ഇതുവരെയും കെട്ടുകേൾവിയില്ലാത്ത കുറ്റകൃത്യങ്ങക്ക് നേതൃത്വം വഹിക്കുന്നത് ഒരു വിഭാഗം വൈദികരുടേയും അൽമയരുടെയും സംഘടനകളാണ്. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊടുമ്പിരി കൊണ്ടിരിക്കുന്ന കുർബാന പ്രതിസന്ധി പരിഹരിക്കാനായി പലമെത്രാന്മാരെയും മാർപാപ്പ ഇവിടെ മ നിയമിച്ചിരുന്നു. ഇതിൽ മാർ ബോസ്കോ പുത്തൂർ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ്  താഴത്ത് എന്നിവർ സസ്പെൻഷനിലാണ്. കുർബാന വിലക്ക്, അനുസരിക്കുമെന്നു എഴുതി നൽകുന്നവർക്ക് മാത്രമേ വൈദിക പട്ടം നൽകു വെന്ന തീരുമാനങ്ങൾ നടപ്പിലാക്കിയിരുന്നു. ഇതിനിടെ തന്ത്രശാലിയായ മാർ പാംപ്ലാനി ചില കൂട്ടുപിടിച്ച് ഇവരുടെയെല്ലാം കസേരകൾ തെറിപ്പിച്ച ശേഷം എർണാകുളത്തെ ചുമതലയിലെത്തി. അതിരൂപതയുടെ ആർച്ച് ബിഷപ്പ്, സിനഡ് സെക്രട്ടറി, സഭയുടെ ആസ്ഥാന രൂപതയുടെ ചുമതല തുടങ്ങിയ അമിതാധികാരങ്ങൾ  ഇതിനായി

പാംപ്ലാനി ഉപയോഗപ്പെടുത്തി. സമീപ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് പദവിയാണ് ഇദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം. സർക്കാരിൻ്റെഭരണ തലപ്പത്ത് തനിക്ക് വലിയ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിക്കാനും താൻ കണ്ണൂർകാരനാണെന്ന് മേനി നടിക്കുകയുമാണ് ഇദ്ദേഹം 'പ്രശ്നം തീർക്കാനെന്ന വ്യാജേനെ വിമതൻമാരെയാണ് താക്കോൽ സ്ഥാനത്ത് ഇരുത്തിയിട്ടുള്ളത്

മുൻഗാമികൾ കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികളും ഏകികൃത കുർബാന അട്ടിമറിക്കുകയുമാണ് ഇദ്ദേഹം ' 


 ആരാധനക്രമം തീരുമാനിക്കുന്നതിൽ സഭാ നിയമപ്രകാരം സിനഡിനും മാർപാപ്പയ്ക്കും മാത്രം അധികാരമുള്ളപ്പോൾ നിരോധിച്ച കുർബാന നടത്താൻ വിമത വൈദികരും അത്മായ നേതാക്കളുമായി സമവായ കരാറിൽ ഒപ്പ് വച്ച ചരിത്രവും പാംപ്ലാനിക്കുണ്ട്. ഇതോടെ ഏകീകൃത കുർബാനയ്ക്കായി നിലകൊള്ളുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിൻ്റെ നേത്യത്വത്തിൽ മെത്രാപ്പോലീത്തൻ വികാരിക്കെതിരെ പ്രതിഷേധ സമരങ്ങളുടെ പരമ്പര തന്നെ ആരംഭിച്ചു. ഇതിനിടെ സഭാ നിലപാടുകൾ തെറ്റാണെന്നും വിശദീകരണം ട്രൈബ്യൂണൽ പാബ്ലാനിയുടെ നൽകണമെന്നു ആവശ്യപ്പെട്ടെങ്കിലും ഇതൊക്കെ സഭയിലെ തൻ്റെ അമിതാധികാരം ഉപയോഗിച്ച് ഒതുക്കുകയായിരുന്നു.

സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ സഭതീരുമാനിച്ച കുർബാന മാത്രമേ പാടുള്ളൂയെന്ന് വത്തിക്കാൻ്റെ ഉത്തരവുമുണ്ട്. ഇതു ലംഘിച്ചതിനെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസ് ബസിലിക്ക അടച്ചുപൂട്ടി ഇതിനെതിരെ നൽകിയ കേസിൽ എറണാകുളം മുനിസിപ്പ് കോടതി കുർബാന ഇല്ലാതെ കർമ്മങ്ങൾ മാത്രം നടത്തിയാൽ മതിയെന്ന് വിധിച്ചു. ഈ വിധി നിലനിൽക്കെ കഴിഞ്ഞ നവംബർ 30 മുതൽ മാർ പാംപ്ലാനിയും വിമത വൈദികരും ബസിലിക്കയ തോന്നിയപോലെ കുർബാനകൾ ആരംഭിച്ചു. ഇതിനെതിരെ ഏകീകൃത കുർബ അനുകൂലികളായ വിശ്വാസികൾ ബസിലിക്ക ദേവാലയത്തിനുള്ളിൽ കയറി  രാപ്പകൽ പ്രാർത്ഥനായജ്ഞം തുടങ്ങി. വിശ്വാസികൾക്കെതിരെ പോലീസി കോടതിയിലും കേസുകൾ കൊടുത്തും, സ്ഫോടക വസ്‌തുക്കൾ എറിഞ്ഞും വൈദ്യുതി വെള്ളം എന്നിവ വിച്ഛേദിച്ചും നിരവധി തവണ പ്രതിഷേധക്കാര അടിച്ചൊതുക്കാൻ ശ്രമമുണ്ടായി. ഇതെല്ലാം അതിജീവിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ തുടരുന്ന സമരം ഇപ്പോൾ 60 ദിവസം പിന്നിട്ടു. സഭയുടെ കൂർബാനയ്ക്ക് വേണ്ടി ഇത്തരത്തിലൊരു സമരം സഭ ചരിത്രത്തിൽ തന്നെ ആദ്യമാണ് 

സഭയിലെ സീനിയർ മെത്രാനും, സ്ഥിരം സിനസ് അംഗവുമായ തൃശ്ശൂർ ആർച്ച് ബിഷപ്പു താഴത്ത് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  സഭയുടെ കുർബാനയെ എതിർക്കുന്നവർക്ക് നിരോധിത മതതീവ്രവാദി എതിർക്കുന്നവർക്ക് സഹായം സംഘടനയുടെ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. മാർ താഴത്ത് സഭയിലൊരു വ്യക്തിയുടെയോ സംഘടനയുടെയോ പേര് പറഞ്ഞിരുന്നില്ല. എന്നിട്ടും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ താഴത്തിനെതിരെ   വാർത്താസമ്മേളനവും സോഷ്യൽ മീഡിയകളിൽ കൊലവിളിയും നടത്തി. ഇതിനുപുറകേ അൽമായ മൂന്നേറ്റത്തെ കുറ്റപ്പെടുത്തുന്ന രീതിയിലും ഒരു പ്രസ്‌താവന പാംപ്ലാനിയുടെ പിആർ ഒ പുറത്ത് വന്നു. ഇതോടെ മെത്രാപ്പോലീത്തൻ വികാരിക്കും സഭാവിരുദ്ധർക്കും തീവ്രവാദികള ബന്ധമുണ്ടെന്ന് ഉറപ്പായി. അതിരൂപതയെ നശിപ്പിക്കാനായി പ്രവർത്തിക്കുന്ന വൈദീക - അൽമായ സംഘടനകൾക്ക് മതതീവ്രവാദികളുടെ പിന്തുണ ലഭിക്കുന്ന എറണാകുളത്തെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായിരുന്ന കാലത്ത് മാർപാപ്പക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സഭാവിരുദ്ധർക്ക് മതതീവ്രവാദ സംഘടനയുടെ പണവും ആൾ സഹായവും ലഭിക്കുന്നുണ്ടെന്നതിന് നിരവധി തെളിവുകൾ നൽകാൻ വിശ്വാസികളും തയ്യാറാണ്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെ പരസ്യമായി സംരക്ഷിക്കുന്നതും അതിരൂപതയുടെ പ്രതിഷ്‌ഠിക്കുന്നതുമെല്ലാം പാബ്ലാനിയും ഈ കൂട്ടുകെട്ടിൻ്റെ ഭാഗമാണെന്നതിന് തെളിവാണ്.

ഒരു ക്രൈസ്‌തവ മേലധ്യക്ഷന് അനുയോജ്യമായ യാതൊരു സ്വഭാവഗുണം ഇല്ലാത്തതും മാർപാപ്പയുടെ നിർദ്ദേശങ്ങൾ അട്ടിമറിച്ചു തീവ്രവാദികളുടെ സഹായത്തോടെ ഗുണ്ടായിസത്തിന് നേതൃത്വം നൽകുകയാണ് മാർ ജോസഫ് പാം പ്ളാനി 'അതുകൊണ്ടും

 മാർ ജോസഫ് പാംപ്ലാനിയെ സഭയുടെ എല്ലാ ചുമതലയിൽ നിന്നും എത്രയും വേഗം പുറത്താക്കണമെന്ന്  

ഭാരവാഹികളായ വിൽസൺ വടക്കുംചേരി, കുര്യാക്കോസ് പഴയ മഠം, ജോസഫ് അമ്പലതിങ്കൽ, സാജു മോൻ പഴയ കടവിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം