മെഡ് പോപ്പുലസ് ഹെൽത്ത് കെയർ പാലിയേറ്റീവ് അവാർഡ് ഐആർ പി സി ക്ക് നൽകും




കണ്ണൂർ : മെഡ് പോപ്പുലസ് ഹെൽത്ത് കെയറിന്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായിഏർപ്പെടുത്തിയ ഈ വർഷത്തെ മെഡ് പോപ്പുലസ് ഹെൽത്ത് കെയർ പാലിയേറ്റിവ് അവാർഡ് ഐആർപിസിക്ക് നൽകുമെന്ന് മേഡ് പോപ്പുലസ് മാനേജിംഗ് ഡയറക്‌ടർ എംപി ഹരികൃഷ്‌ണൻ നമ്പ്യാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10001 രൂപയും, മൊമെന്റോയും, പാലിയേറ്റിവ് ഉപകരണവുമാണ് അവാർഡ്, ജീവകാരുണ്യ പ്രവർത്തനങ്ങളിലും രോഗി പരിചരണ രംഗത്ത് നിസ്വാർത്ഥ സേവന മികവ് പരിഗണിച്ചാണ് ഐആർപിസിക്ക് അവാർഡ് നൽകി ആദരിക്കുന്നത്. ഫെബ്രുവരി 22 വൈകുന്നേരം നാലു മണിക്ക് കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ചടങ്ങ് കണ്ണൂർ കോപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്യും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചർ മുഖ്യാതിഥിയാകും. മുൻ ഡെപ്യൂട്ടി ലേബർ കമ്മീഷണർ പിസി വിജയരാജൻ അധ്യക്ഷത വഹിക്കും.

ആരോഗ്യ മേഖലയിലെ സേവന രംഗത്തെ പ്രമുഖ ഡോക്‌ടർമാരായ കണ്ണൂ" എകെജി ഹോസ്‌പിറ്റൽ മെഡിക്കൽ ഡയറക്‌ടർ ഡോക്‌ടർ ബാലകൃഷ്ണ പൊതുവാൾ, ഡോ. കെ പി മുസ്‌തഫ, ഡോക്‌ടർ ശാന്ത രാജേന്ദ്രൻ, ഡോക്‌ടര കെ ഗംഗാധരൻ, ഡോക്‌ടർ സി. കെ ധനഞ്ജയൻ, ഡോക്‌ടർ സഫിയ ഷാ എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ പിസി വിജയ രാജൻ, ഡയറക്ടർമാരായ സുനിൽ. പി.,ഹേമ ചന്ദ്രൻ എം. ടി മിലേഷ് കുമാർ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം