നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനവ് :ലെൻസ് ഫെഡ് കലക്ട്രേറ്റ്മാർച്ച് നടത്തി




കണ്ണൂർ:നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലെൻസ് ഫെഡിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന പ്രസിഡണ്ട് സി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യാതൊരു മാനദണ്ഢവുമില്ലാതെ സിമന്റ്, പൂഴി മുതൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് വരെ ദിനംപ്രതി വിലവർദ്ദിപ്പിക്കുകയാണ്. ഇത് കാരണം നിർമ്മാണ മേഖല ഒന്നാകെ പ്രതിസന്ധിനേരിടുകയാണ്.ഈസമയത്ത്പ്രശ്നത്തിൽ സർക്കാർ അടിയന്തരരമായി ഇടപെടണമെന്ന് വിനോദ് കുമാർ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് എ സി മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി എം പി സുബ്രഹ്‌മണ്യൻ, സംസ്ഥാനജോ:സിക്രട്ടറി എം വിജയൻ , ആർ കിടെക്റ്റ് വിപിൻ പി വി ,വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സുനിൽ പോള, ടി മനോഹരൻ ,പി ഗംഗാധരൻ , ജഗത്പ്യാരി വി സി, കെ സജിത് കുമാർ , എൻ എൻ ജഗേഷ്, സി കെ പ്രശാന്ത് കുമാർ ,കെ കമലാക്ഷൻ, എൻ വി പ്രഭാകരൻ,എ എസ് മാത്യു, എ കെ ജയചന്ദ്രൻ , പോള ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം