ഉത്സവഛായയിൽ ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു




 അഞ്ചരക്കണ്ടി: അവധി ദിനങ്ങൾ ഉത്സവാരവമാക്കി വെൺമണൽ എൻ ഐ എസ് എൽ പി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി ഉത്സവ് 2026 എന്ന പേരിൽ നടന്ന സഹവാസ ക്യാമ്പ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. തംസീറ  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ കെ പ്രിനീഷ് അധ്യക്ഷനായി. എഇഒ കെ.ബിന്ദു വിശിഷ്ടാതിഥിയായി.പ്രധാന അധ്യാപകൻ കെ കെ  ഷഫീഖ്, ബിആർസി ട്രെയിനർ പ്രീജിത്ത്, മാനേജർ കെ പി ഹാരിസ്, പി പി ഹാഷിം, ടിപി മുഹമ്മദ് ജാബിർ, എൻ ജി ഷൈന എന്നിവർ സംസാരിച്ചു. നിറക്കൂട്ട്,കളിയും കാര്യവും, ക്രിയേറ്റീവ് ഡ്രാമ,സർഗവേള, ക്യാമ്പ് ഫയർ, പ്രഭാത നടത്തം, ഏയറോബിക്സ് വർണ്ണച്ചിറക്, ചിന്താ മൊഴികൾ എന്നീ സെഷനുകളിൽ ചിത്രകാരൻ സുരേഷ് ബാബു, സാദിഖ്, ശ്രീജിത്ത് വെള്ളുവയൽ, എം ഉനൈസ്, ജനു ആയിച്ചാൻകണ്ടി, ഷബീർ എടയന്നൂർ എന്നിവർ പരിശീലനം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം