ആർ ടി എബോർഡ് യോഗം പ്രഹസനമെന്ന് പരാതി: ഓട്ടോറിക്ഷ തൊഴിലാളികൾ ഇറങ്ങിപ്പോയി
കണ്ണൂർ: ആർ.ടി.എബോർഡ് യോഗം പ്രഹസനമാണെന്ന് ആരോപിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ ബഹിഷ്കരിച്ചു ഇറങ്ങിപ്പോയി. ഇന്ന് നടന്ന യോഗത്തിൽനാലാം നമ്പർ അജൻഡയിലെ പരാതിക്കാരനായ സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ സെക്രട്ടറിയായ എൻ ലക്ഷ്മണനെ യോഗത്തിൽ സംസാരിക്കാനുള്ള അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പരാതിക്കാരനും ഓട്ടോറിക്ഷ തൊഴിലാളികളും ആർ.എ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു.
ഓട്ടോറിക്ഷകളുടെ പരി ശോധനയിൽ ഹാജരാകാത്ത 918 ഓളം ഓട്ടോറിക്ഷകളിൽ 506 ഓട്ടോറിക്ഷകൾക്ക് കെ.സി നമ്പർ അനുവദിക്കാൻ കോർപ്പറേഷൻ മേയർ നൽകിയ അപേക്ഷയാണ് ഇന്നത്തെ ആർ.ടി.എ ബോർഡിൽ നാലാം നമ്പർ അജൻഡയായി പരിഗണിച്ചത്. ഈ അജണ്ടയിൽ സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ ആർ.ടി എ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പരാതി സംബന്ധിച്ചുള്ള കാര്യങ്ങൾ ആർ.ടി.എ യോഗത്തിൽവിശദീകരിക്കാൻ ആർ.ടി.എ ചെയർമാനും അംഗങ്ങളും അനുവദിക്കാതെ ആർ.ടി.എ യോഗം വെറും പ്രഹസനമാക്കി മാറ്റിയെന്നും, ആർ.ടി.എ ബോർഡിന്റെ ജനാധിപത്യവിരുദ്ധമായ ഈ നടപടിയെ സ്വതന്ത്ര ഓട്ടോ റി ക്ഷ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പരിശോധനയിൽ ഹാജരാകാത്ത ഓട്ടോറിക്ഷ ഉടമകളെ വിളിച്ചു വരുത്തി അവരുടെ പെർമിറ്റിലെ പാർക്കിങ്ങ്സ്ഥലവും കെ.സിനമ്പറും ഒഴിവാക്കിയതിന് ശേഷം മാത്രമേ ഒഴിവു വരുന്ന കെ.സി നമ്പർ മറ്റുള്ളവർക്ക് നൽകാൻ പാടുള്ളൂവെന്നുംയൂണിയൻ പരാതിപ്പെട്ടിരുന്നു. ഇല്ലെങ്കിൽ ഒരേ കെ.സി നമ്പറും പാർക്കിങ്ങ് സ്ഥലവും രണ്ട് വണ്ടികളുടെ പെർമിറ്റി ലും വണ്ടിയിലും ഉണ്ടാകുമെന്നും ഇത് ഭാവിയിൽവലിയ പ്രശ്നമായി മാറുമെന്നും യൂണിയൻ പരാതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെഏത് മാനദണ്ഡപ്രകാരമാണ് കെ.സിനമ്പറും ടൌൺ പാർക്കിങ്ങ് പെർമിറ്റും നൽകിയത് അതേ മാനദണ്ഡപ്രകാരംതന്നെ ഒഴിവുവന്ന കെ.സി നമ്പറും ടൌൺ പാർക്കിങ്ങ് പെർമിറ്റും അനുവദിക്കേണ്ടതാണെന്നും, ഒഴിവുവന്ന കെ.സിനമ്പറിനായി കോർപ്പറേഷൻ പരിധിയിലെഓട്ടോ റിക്ഷ ഉടമകളിൽ നിന്നും കോർപ്പറേഷൻ അപേക്ഷ സ്വീകരിച്ചതു തന്നെ നിയമ വിരുദ്ധമാണെന്നും യൂണിയൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എത്ര അപേക്ഷയാണ് കിട്ടിയതെന്നും അപക്ഷ കിട്ടിയതിൽ നിന്നും കെ.സിനമ്പർ നൽകാനുള്ള 506 ഓട്ടോറിക്ഷകളെ ഏത് മാനദണ്ഡപ്രകാരമാണ് തെരഞ്ഞെടുത്തതെന്നും ബോർഡ് വ്യക്തമാക്കിയിട്ടുമില്ല. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ച് കൊണ്ട് മാത്രമേ ഒഴിവുള്ള നമ്പർ നൽകാൻ പാടുള്ളൂവെന്നും അതുവരെ കോർപ്പറേഷൻ നൽകിയ അപേക്ഷ പ്രകാരമുള്ളവർക്ക് കെ.സി നമ്പർ അനുവദിക്കാൻ ആർ.ടി.എ ബോർഡ് തയ്യാറാകരുതെന്ന് യൂണിയൻ രേഖാമൂലം നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. അപേക്ഷ സ്വീകരിക്കാനും ഒഴിവുള്ള കെ.സി നമ്പർ നൽകാനും ആർ.ടി.ഒ വിന് മാത്രമേ അധികാരമുള്ളൂഎന്നും, ട്രാഫിക് റഗുലേറ്ററി സമിതിക്കും കോർപ്പറേഷനും അധികാരമില്ലെന്നും, മതിയായ ഓട്ടോ സ്റ്റാൻറുകൾ ഒരുക്കിക്കൊടുക്കലാണ് കോർപ്പറേഷന്റെ ഉത്തരവാദിത്വമെന്നും :ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുമുണ്ടെന്ന് എൻ. ലക്ഷ്മണൻ അറിയിച്ചു.

Comments
Post a Comment