കിഴുന്ന സെൻട്രൽ എൽ പി സ്കൂളിൽ വിജയോത്സവം നടത്തി
കിഴുന്ന: സബ്ജില്ലാ സ്കൂൾ ശാസ്ത്രോത്സവം, കലോത്സവം, കായിക മേളകളിൽ മികവു പുലർത്തിയ കുട്ടികളെ അനുമോദിച്ച് കിഴുന്ന സെൻട്രൽ എൽപി സ്കൂളിൽ വിജയോത്സവം നടത്തി. എം.വിനോദൻ ഉദ്ഘാടനം ചെയ്തു. ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. പ്രധാന അധ്യാപിക കെ.വി. ദീപ, വി.കെ. മൃദുല, പി.നിഖില, കെ.വി.ലേഷ്മ എന്നിവർ സംസാരിച്ചു.

Comments
Post a Comment