ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലയിൽഅക്ഷര കരോളും ഭരണഘടനാ സദസും നടത്തി
ചക്കരക്കൽ : സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലയിൽ അക്ഷരക്കരോളും ഭരണഘടന സദസ്സും നടത്തി. കവി രവീന്ദ്രൻ കിഴുന്ന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പികെ സുജയ് അധ്യക്ഷനായി. സർഗോത്സവം വിജയികൾക്കുള്ള സമ്മാനങ്ങൾ കോർപ്പറേഷൻ കൗൺസിലർ എം പ്രിയ വിതരണം ചെയ്തു. നേതൃസമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി, വി വി പവിത്രൻ, പി കെ സദാനന്ദൻ എന്നിവർ സംസാരിച്ചു. ചാല കസ്തൂർബാ സ്മാരക വായനശാലയിലെ ഭരണഘടന സദസ്സ് കെ.വി.ജയരാജ് ഉദ്ഘാടനം ചെയ്തു. കെ.കെ. ജനാർദ്ദനൻ അധ്യക്ഷനായി. ഭരണഘടനാപ്രശ്നോത്തരിയുമുണ്ടായി.

Comments
Post a Comment