നവീകരിച്ച ലൈബ്രറിയും വായനാ മുറിയും ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിത കോളേജില്‍ നവീകരിച്ച ലൈബ്രറിയും വായനാ മുറിയും കെ.വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 33 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി ചന്ദ്രമോഹനന്‍ അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി.പി സന്തോഷ്, സിന്‍ഡിക്കേറ്റ് അംഗം ഡോ. എം സുകുമാരന്‍, പിടിഎ സെക്രട്ടറി ഡോ. സി.പി സുഭാഷ്, പിടിഎ വൈസ് പ്രസിഡന്റ് കെ ഷഹീന, സൂപ്രണ്ട് ഷാജന്‍, കോളേജ് ചെയര്‍പേഴ്സണ്‍ കെ ഫാത്തിമത്ത് സന, ലൈബ്രറേറിയന്‍ കെ സിമ്യ എന്നിവര്‍ പങ്കെടുത്തു.

Comments
Post a Comment