പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിരുടെ വിളയാട്ടം: സാമൂഹ്യവിരുദ്ധർ ജനൽ ചില്ലുകളും വാട്ടർ ടാങ്കും അടിച്ചു തകർത്തു
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായ കോറോം മുത്തത്തിയിലെ ജൈവഗ്രാമത്തിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം കെട്ടിടത്തിൻ്റെ ജനൽഗ്ലാസുകൾ പൂർണ്ണമായും അടിച്ചു തകർത്തു. വാട്ടർ ടാങ്കും പി.വി സിപൈപ്പുകളും വെള്ളം എത്തിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകളും മുറിച്ചു നശിപ്പിച്ച നിലയിലാണ്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നഗരസഭാ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കെട്ടിടത്തിന് സുരക്ഷാ സംവിധാനമോ നിരീക്ഷണ ക്യാമറയോ ഇല്ലാത്തതും നാട്ടുകാരുടെ ശ്രദ്ധ പതിയാത്ത വിജനകേന്ദ്രമായതിനാലും ഇവിടെസാമൂഹ്യ വിരുദ്ധർ വിലസുകയായിരുന്നു. കെട്ടിടത്തിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, വൈസ് ചെയർപേഴ്സൺ പി. ശ്യാമള , നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. രാമകൃഷ്ണൻ, കൃഷി ഓഫീസർ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ റീന എന്നിവർ സ്ഥലം സന്ദർശിച്ചു. നഗരസഭാ സെക്രട്ടറി എം. കെ. ഗിരീഷ് നൽകിയ പരാതിയെ തുടർന്ന് പയ്യന്നൂർ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

Comments
Post a Comment