കാട്ടുപന്നി സ്കൂട്ടറിലിടിച്ച് കെ.എസ്.ഇ.ബി ലൈൻമാന് പരുക്കേറ്റു
'
മയ്യിൽ:ജോലികഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് കെ എസ് ഇ ബി ലൈൻമാന് പരുക്കേറ്റു.
കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ 'ദേവീനന്ദന'ത്തിൽ എം പ്രകാശനാണ് പരുക്കേറ്റത്. എട്ടാം മൈൽ ബസ് സ്റ്റോപ്പിന് സമീപം തിങ്കളാഴ്ച രാത്രിഒമ്പതരയോടെയാണ് സംഭവം. സ്കൂട്ടറിൽ കുറുകെ ചാടിയ കാട്ടു പ്പന്നി ഇടിച്ചു വീണു പരുക്കേറ്റ
പ്രകാശൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടുപന്നി സ്കൂട്ടറിന് ഇടിച്ചതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കെ എസ് ഇ ബി മയ്യിൽ സെക്ഷനിലെ ലൈൻ മാനാണ് പ്രകാശൻ'

Comments
Post a Comment