ധനുഷ് – മൃണാൾ വിവാഹ വാർത്ത, നിജമോ പൊയ്യോ?





ചെന്നൈ:പ്രണയദിനത്തിൽ ഒരു വിവാഹവാർത്തയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കികൊണ്ട് ആ പ്രഖ്യാപനവും ഒടുവിൽ വന്നു. ധനുഷ് – മൃണാൾ താക്കൂർ വിവാഹ വാർത്തകളിൽ ഒടുവിൽ മൃണാൾ താക്കൂർ പ്രതികരിച്ചിരിക്കുകയാണ്. ഇതൊക്കെ ആരാണ് പടച്ചു വിടുന്നതെന്ന് അറിയില്ലെന്നും ഈ വർഷത്തെ ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ എല്ലാവരും ഏപ്രിൽ ഫൂൾ ആകുമെന്നും ആണ് താരം പറഞ്ഞത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിവാഹ വാർത്തകളോടുള്ള താരത്തിന്റെ പ്രതികരണം.വാലന്റൈൻസ് ദിനത്തിൽ ധനുഷും മൃണാലും വിവാഹിതരാകും എന്നായിരുന്നു കഴിഞ്ഞ കുറച്ചുനാളായി സോഷ്യൽ മീഡിയയിലെ വാർത്ത. ഇതിലാണ് താരം ഒടുവിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ‘ഞാൻ വിവാഹിതയാകുന്നില്ല, ഈ വർഷം ആദ്യമായി ഫെബ്രുവരി 14 ഏപ്രിൽ ഫൂൾ ആകും. ആരാണ് ഈ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്നറിയില്ല. ഞാൻ പറഞ്ഞു എന്ന രീതിയിലാണ് ഈ വാർത്തകൾ പ്രചരിക്കുന്നത്, പക്ഷെ ഞാൻ ഇതിൽ ഒന്നും പറഞ്ഞിട്ടില്ല’ എന്നാണ് താരം പറഞ്ഞത്. ‘ദോ ദീവാനെ സഹര്‍ മെയിന്‍’ എന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ആണ് താരം ഈ കാര്യം പറഞ്ഞത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം