കാട്ടുപോത്ത് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു
കൂത്തുപറമ്പ്: കോളയാട് കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റുകോളയാട് പെരുവ കടൽക്കണ്ടത്തെ പത്മനാഭന്റെ മകൻ ഷിനോജിനാണ് പരിക്കേറ്റത്. ബൈക്കിൽ നിന്നും തെറിച്ചു വീണുഗുരുതരമായി പരിക്കേറ്റ ഷിനോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച്ച മുൻപ് കൂത്തുപറമ്പിലെ ബൈക്ക് ഷോറൂമിൽ വിരണ്ട് ഓടിയെത്തിയ കാട്ടുപോത്ത് നാശം വിതച്ചിരുന്നു ഷോറൂമിൻ്റെ മുൻവശത്തെ ഗ്ളാസ് ചില്ലുകൾ തകർക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം മാനന്തേരി, കണ്ണവം ചിറ്റാരിപ്പറമ്പ് മേഖലകളിൽ കാട്ടുപോത്ത് എത്തിയിരുന്നുവെങ്കിലും അതിനെ പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല.

Comments
Post a Comment