ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു




 കണ്ണപുരം: ഓട്ടോഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. പുന്നച്ചേരി മുട്ടം റോഡ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോഡ്രൈവർ താവം പള്ളിക്കരയിലെ ലീലാലയത്തിൽ ഇ.നികേഷ് (48) ആണ് മരണപ്പെട്ടത്. പരേതനായ ബാലകൃഷ്ണൻ്റെയും സരോജിനിയുടേയും മകനാണ്. ഭാര്യ : മീറ .ഏകമകൻ: അഷ്മിത്(വിദ്യാർത്ഥി) സഹോദരങ്ങൾ: അനിൽകുമാർ, രാജേഷ്. ഇന്നലെ വൈകുന്നേരത്തോടെ അമ്മ സരോജിനി ക്കൊപ്പം പുന്നച്ചേരിയിലെ ബേങ്കിലേക്ക് ഓട്ടോയുമായി വന്നതായിരുന്നു. അമ്മ ബേങ്കിലേക്ക് കയറി പോയപ്പോൾ ഓട്ടോയുമായി കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നികേഷ് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പോലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം