രാമന്തളിയിൽബി ജെ പിപ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ച നിലയിൽ.
പയ്യന്നൂർ : കരിവെള്ളൂർ കുണിയനിൽബി ജെ പി പ്രവർത്തകനും നിർമ്മാണ തൊഴിലാളിയുമായ യുവാവിൻ്റെ സ്കൂട്ടർ കത്തിച്ചു. കുണിയൻ പടിഞ്ഞാറേക്കര വായനശാലയ്ക്കു സമീപത്തെചൂരിക്കാടൻ രവിയുടെ സ്കൂട്ടറാണ് കത്തിച്ചനിലയിൽ വീടിനു സമീപം റോഡിൽ കണ്ടെത്തിയത് .ഇന്നലെ രാത്രിയിലാണ് സംഭവം. ശനിയാഴ്ച്ച രാവിലെയാണ് നാട്ടുകാർ സ്കൂട്ടർ കത്തിച്ച നിലയിൽ കണ്ടെത്തിയത്. തീ പടർന്ന്സമീപത്ത് സ്ഥാപിച്ച തറവാട് ക്ഷേത്രത്തിൻ്റെ ബോർഡും കത്തിനശിച്ച നിലയിലാണ്. പയ്യന്നൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Comments
Post a Comment