പി.പി.ഗംഗാധരനെ അനുസ്മരിച്ചു
മുഴപ്പിലങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം എടക്കാട് മേഖലാ കമ്മറ്റിയംഗവും മുഴപ്പിലങ്ങാട്ടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യവുമായിരുന്ന പി.പി.ഗംഗാധരനെ പുരോഗമന കലാ സാഹിത്യസംഘം എടക്കാട് മേഖല കമ്മറ്റി മുഴപ്പിലങ്ങാട് കുളം ബസാറിൽ അനുസ്മരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം കെ.വി. പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എം അതുൽ അധ്യക്ഷനായി. ടി.കെ. ഡി മുഴപ്പിലങ്ങാട്, വി.പ്രഭാകരൻ, കെ.വി. പത്മനാഭൻ, സി.എ. പത്മനാഭൻ, കെ. ഗീത, കെ.വി. അജിത്ത്കുമാർ,ജനു ആയിച്ചാൻകണ്ടി, ടി.പി.ഷിജി എന്നിവർ സംസാരിച്ചു

Comments
Post a Comment