ടി.കരുണാകരൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി കാരുണ്യസ്പർശവുമായി കെ.എസ്.എസ്.പി.എ
പഴയങ്ങാടി : അധ്യാപക പ്രസ്ഥാനത്തിൻ്റെ മുന്നണിപ്പോരാളിയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന ടി.കരുണാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിനത്തിൽ കെ.എസ്.എസ്. പി.എ കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നെരുവമ്പ്രം പൊടിത്തടത്തുള്ള ഗാർഡിയൻ എയ്ഞ്ചൽസിലെ അനാഥരായ അന്തേവാസികൾക്ക് ഭക്ഷണവും പുതപ്പും നൽകി കാരുണ്യത്തിൻ്റെ കൈകളാൽ അവരെ ചേർത്തുപിടിച്ചു.
കെ.എസ്.എസ്.പി.എ ജില്ല പ്രസിഡൻ്റ് എം.പി. കുഞ്ഞിമൊയ്തീൻ അന്തേവാസികൾക്ക് പുതപ്പ് വിതരണം ചെയ്തു. ജില്ല സെക്രട്ടറി പി.സുഖദേവൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡൻ്റ് പി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
വി.മണികണ്ഠൻ, പി. അബ്ദുൾ ഖാദർ, എം.പി.ദാമോദരൻ, എൻ.രാമചന്ദ്രൻ, എൻ. തമ്പാൻ, വി.പി.ശേഖരൻ, എ.ഉഷ, പി.ലക്ഷ്മി,വി.കെ.വി. രമേശൻ, വി.വി. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ വർഷം ആലപ്പുഴയിൽ വെച്ചു നടന്ന കെ.എസ്.എസ്.പി.എ സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് ടി.കരുണാകരൻ മാസ്റ്റർ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അദ്ദേഹം മരണപ്പെട്ടത്.

Comments
Post a Comment