കണ്ണൂരിൽ ഹജ്ജ് തീർത്ഥാടകർക്ക് സർക്കാർ ആശുപത്രികളിൽ ആരോഗ്യപരിശോധനയ്ക്ക് സൗകര്യം
'
കണ്ണൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഹജ്ജിന് പോകുന്നവർക്കുള്ള ആരോഗ്യ പരിശോധനയ്ക്ക് ജില്ലയിൽ ഒരുക്കങ്ങൾ ഏർപ്പെടുത്തി.കണ്ണൂർ ജില്ലാ ആശുപത്രി, ആറ് താലൂക്ക് ആശുപത്രി.16 പ്രാഥമികാരോഗ്യകേ ങ്ങൾ തുടങ്ങിയ കേന്ദ്രങ്ങ ളിലാണ് സൗകര്യമൊരുക്കിയത്. കൊവിഡ് വാക്‌സിൻ എടു ത്തിട്ടില്ലാത്തവർക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിനുള്ള സൗകര്യമുണ്ട്.
ഡി.എം.ഒ. ഡോ. പി.കെ. രേഖ, ആർ.സി.എച്ച്. ഓഫീസർ ഡോ. അശ്വിൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കണ്ണൂർജില്ലയിൽ മെഡിക്കൽ ക്യാമ്പിനുള്ള ഒരു ക്കങ്ങൾ പൂർത്തിയാക്കിയത്. 19 വരെ ക്യാമ്പുകൾ തുടരും. 1540 ഹാജിമാർക്കാണ് കണ്ണൂർജില്ല യിൽനിന്ന് ഇത്തവണ ഹജ്ജി നു അവസരം ലഭിച്ചത്. 21-ന് ശേഷം മെഡിക്കൽ പരിശോധ നാ ക്യാമ്പുകൾ തിരഞ്ഞെടുക്ക പ്പെട്ട ആശുപത്രികൾ കേന്ദ്രികരി ച്ചു നടക്കും. നിയോജക മണ്ഡ ലം അടിസ്ഥാനത്തിലാണ് മെ ഡിക്കൽ ക്യാമ്പും, ഹെൽത്ത് സ്ക്രീനിങ് ക്യാമ്പും നടക്കുക. ട്രെയിനർമാർ നിർദേശിക്കുന്ന കേന്ദ്രങ്ങളിൽ മാത്രമേ പരിശോധന നടത്താവൂവെന്ന് സം സ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം അറിയിച്ചു.

Comments
Post a Comment