പാപ്പിനിശ്ശേരി മേല്‍പാലം; അറ്റകുറ്റപ്പണികൾ തുടങ്ങി





പാപ്പിനിശേരി :പാപ്പിനിശ്ശേരി മേല്‍പാലത്തിലെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. റോഡിൻ്റെ കേടുപാടുകൾ  നീക്കം ചെയ്യാൻ നിലവിലെ ടാറിംഗ് പാളി മുഴുവനും ജെ.സി.ബി ഉപയോഗിച്ച് ഇളക്കിമാറ്റിയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. തുടർന്ന് ആദ്യ ലയറായി മൈക്രോ കോണ്‍ക്രീറ്റ് ചെയ്ത് ബി സി ഓവര്‍ലേ ചെയ്യും. പാപ്പിനിശ്ശേരി മേല്‍പാലം നിലവിൽ പൂർണ്ണമായും ഗതാഗതം തടഞ്ഞുകൊണ്ടാണ് പ്രവൃത്തി നടക്കുന്നത്. ഇതിന് ക്യൂറിംഗ് സമയം ആവശ്യമായതിനാലാണ് ഗതാഗതം തടയുന്നത്. ഫെബ്രുവരി അവസാനത്തോടെ പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 

കെ വി സുമേഷ് എം എൽ എ, വളപട്ടണംസി ഐ വിജേഷ്, കണ്ണൂർ റോഡ്സ് അസിസ്റ്റൻ്റ് എൻഞ്ചിനിയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുജിത്ത് കുമാർ, അസിസ്റ്റൻ്റ് എഞ്ചിനിയർ കെ ശ്രീരാഗ് എന്നിവർ പ്രവൃത്തി നിരീക്ഷിക്കാനെത്തി.

2018 ല്‍ ഗതാഗതത്തിന് തുറന്നുനല്‍കിയ പാലത്തിന് തുടര്‍ച്ചയായി തകരാറുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വിഷയം കെ.വി സുമേഷ് എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സെപ്റ്റംബര്‍ 20 ന് കെ എസ് ടി പി പ്രൊജക്റ്റ് ഡയറക്ടര്‍, എം എല്‍ എ എന്നിവര്‍ വിദഗ്ധ പരിശോധന നടത്തിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം