റിട്ട: എസ്. ഐഎം.വി. ഗിരീഷ് ബാബു നിര്യാതനായി





കണ്ണപുരം : മൊട്ടമ്മൽ യു.പി. സ്കൂളിനു സമീപം  ഗിരിദീപത്തിലെ റിട്ട. എസ്. ഐ   എം.വി. ഗിരീഷ് ബാബു ( 64 ) നിര്യാതനായി.കണ്ണൂർ -അഴിക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത്.കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടിവ് അംഗം,കേരള സ്റ്റേറ്റ് പൊലിസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹി,കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ.എസ്.എസ്.പി.എ.) കണ്ണപുരം മണ്ഡലം സെക്രട്ടറി, യു.ഡി.എഫ് കണ്ണപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയർമാൻ,കണ്ണപുരം മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടിവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ :പരേതനായ ഇ. നാരായണൻ നായർ, അമ്മ: പരേതയായ ഭാർഗ്ഗവി അമ്മ

ഭാര്യ: പി.വി. സുരഭി , മക്കൾ: സാരംഗ് (ആക്സിസ് ബാങ്ക്, കണ്ണൂർ ) , നീരജ (അദ്ധ്യാപിക, സി.ഇ.ടി.എഞ്ചിനിയറിംഗ് കോളേജ് ,കൈതപ്രം ). മരുമകൾ: രംന , സഹോദരി: ഭാഗ്യദീപം ( അദ്ധ്യാപിക, അബുദാബി )

സംസ്കാരം നാളെ ഫെബ്രു. മൂന്നിന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് മൊട്ടമ്മൽ പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം