കേരള ഇലക്ട്രിക്കൽ വയർമെൻആൻഡ് സൂപ്പർവൈസേഴ്സ് അസോ. കലക്ടറേറ്റ് മാർച്ച് നടത്തും



കണ്ണൂർ:കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർ വൈസേഴ്സ് അസോസിയേഷന്റെ ( കെ ഇ ഡബ്ലു എസ് എ) നേതൃത്വത്തിൽഫെബ്രുവരി പത്തിന് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയുംനടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് പിവി രാഗേഷ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽഅറിയിച്ചു.  രാവിലെ 10 മണിക്ക് സ്റ്റേഡിയം കോർണർ കേന്ദ്രീകരിച്ച് മാർച്ച് ആരംഭിക്കും. തുടർന്ന് ക്ഷേമനിധി ഓഫീസിന് മുന്നിൽ നടക്കുന്നധർണ്ണകോർപ്പറേഷൻമേയർപിഇന്ദിര ഉദ്ഘാടനംചെയ്യും.സംസ്ഥാന-ജില്ലാനേതാക്കൾപങ്കെടുക്കും. ക്ഷേമനിധി പെൻഷൻ കുടിശ്ശിക മുഴുവനായും നൽകുക, പെൻഷനായവരുടെ അംശാദായ തുക കാലതാമസം കൂടാതെ തിരിച്ചു നൽകുക, ക്ഷേമനിധി അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക, അംശദായ തുക 100 രൂപയായി വർധിപ്പിക്കുക,ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന്പ്രസിഡണ്ട് .പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് കെ എം മാത്യു, സെക്രട്ടറി പി പി ഷിബു, ജി വിജയകുമാർ, പിസുനിൽകുമാർഎന്നിവരുംവാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം