കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ. കണ്ണൂർ ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ നടന്നു:സി ഒ എ കുത്തകകൾക്കെതിരെ പോരാടി വിജയിച്ച സംഘടനയെന്ന് പ്രവീൺ മോഹൻ

 




കൂത്തുപറമ്പ് :കേബിൾ ടി .വി ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൂത്തുപറമ്പ് റൂറൽ ഓഡിറ്റോറിയത്തിൽപതാക ഉയർന്നു. കൂത്തുപറമ്പ്പാറൽ റൂറൽ കോ ഓപ്പറേറീവ് ബാങ്ക് ഓഡിറ്റോറിയത്തിലെ കെ ഒ പ്രശാന്ത് നഗറിൽ ജില്ലാ പ്രസിഡണ്ട് പി. ശശികുമാർ പതാക ഉയർത്തിസംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ പ്രതിനിധി ഉദ്ഘാടനം ചെയ്തു.കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ  മുന്നോട്ട് പോകുന്നത് ശക്തമായ ചട്ടക്കൂടിലൂടെയെന്ന് സി ഒ എ സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ പറഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളിൽ കേബിൾ ഓപ്പറേറ്റർമാ ർക്ക് താങ്ങായി നിന്നത് ഈ സംഘടന മാത്രമാണ്.ബഹുരാഷ്ട്രകുത്തകൾക്ക് എതിരെ പോരാടി ജയിക്കാനും നമുക്ക് കഴിയുമെന്ന് തെളിയിച്ച സംഘടന കൂടിയാണ് സി ഒ എയെന്നും പ്രവീൺ മോഹൻ പറഞ്ഞു.കേബിൾ ടി വി ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിൽജില്ലാ നിരീക്ഷകൻ കെ വി രാജൻ, കെ സി സി എൽ എം ഡി -  പി പി സുരേഷ് , ജില്ലാ സെക്രട്ടറി എം ആർ രജീഷ്, സംസ്ഥാന-ജില്ലാ നേതാക്കൾ  പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം