സ്വർണവിലയിൽ നേരിയ കുറവ്





കണ്ണൂർ 'സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു. ഇന്ന് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 160 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 1,18,720 രൂപയായി.ഇന്നലെ ഒരു പവന് 1,18,560 രൂപ എന്ന നിലായിരുന്നു വ്യാപാരം നടന്നത്. 80 രൂപയുടെ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഇതോടെ സ്വർണവില എത്തുകയും ചെയ്തു. ഇപ്പോ‍ഴിതാ ഇന്ന് വില കുറഞ്ഞിരിക്കുകയാണ്.ഒരു ഗ്രാം സ്വർണത്തിന്റെ വില 14,820 രൂപയാണ്. 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ചൊവ്വാ‍ഴ്ച 1,18,640 രൂപയായിരുന്നു സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. രണ്ട് തവണയാണ് അന്ന് സ്വർണവിലയിൽ മാറ്റം ഉണ്ടായത്. രാവിലെ 1,18,320 എന്ന സർവകാല റെക്കോർഡിലാണ് വ്യാപാരം നടന്നതെങ്കിൽ ഉച്ച കഴിഞ്ഞതോടെ വില ഇടിഞ്ഞു. 1,17,520 രൂപയായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള ഒരു പവന്റെ നിരക്ക്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം