ഭീകരവാദത്തിനെതിരെ ഇനി ഇന്ത്യയും മലേഷ്യയും ഒറ്റക്കെട്ട്





ന്യൂഡൽഹി:ഇന്ത്യ - ആസിയാൻ കരാറിന്‍റെ പുനഃപരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സഹകരണം ശക്തമാക്കാൻ പത്ത് നിർണായകത കരാറുകൾ സന്ദർശനവേളയിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇന്നലെ മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചിരുന്നു. പിന്നീട് മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ഓഫീസിലായിരുന്നു ആചാരപരമായ വരവേൽപ്പ്. ഇതിനിടെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ ഇന്ത്യ - യു എസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമർശിച്ചു. ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം