മൺപാത്രനിർമ്മാണ സമുദായങ്ങൾക്ക് തൊഴിൽ സംവരണം അനുവദിക്കണം:കെ. എം. എസ്. എസ്



തളിപ്പറമ്പ്: മൺപാത്രനിർമ്മാണ സമുദായങ്ങൾക്ക് തൊഴിൽ സംവരണം, ആർട്സ് ആൻ്റ് സയൻസ് കോഴ്സുകൾ, പ്രൊഫഷണൽ പി.ജികോഴ്സുകൾ എന്നിവയിൽ സംവരണം, പട്ടികജാതി പുന:ശുപാർശ തുടങ്ങിയ 21 ഇന അവകാശപത്രിക നടപ്പിലാക്കണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം. എസ്. എസ് ) 19-ാംസംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

അന്യം നിൽക്കുന്ന മൺപാത്രനിർമ്മാണതൊഴിൽ സംരക്ഷണത്തിനായി തൊഴിലിനെ പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ബി .സുബാഷ് ബോസ് ആറ്റുകാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് പ്രവർത്തനറിപ്പോർട്ടും ട്രഷറർ സി.കെ.ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൺട്രോൾ കമ്മിറ്റി അംഗം പി. കൃഷ്ണൻകുട്ടി, സ്വാഗതസമ്മേളന സ്വാഗതസംഘം ചെയർമാൻ കെ. രവീന്ദ്രൻ,  എം. കെ. ചന്ദ്രൻ, പി.പി. വി. രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സനൽകുമാർ, കെ.കെ. പ്രതാപൻ, കെ.പീതാംബരൻ, ശാന്ത മാച്ചൻ,  ശിവദാസൻ ഇരിങ്ങത്ത്, വി.വിജയകുമാർ, സജിത്ത് തമ്പി, ഓമനക്കുട്ടപ്പൻ, യുവജനവേദി സംസ്ഥാന കൺവീനർ അശ്വന്ത് മുണ്ടേരി എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം