കണ്ണൂരിന് അഭിമാനമായി കാഴ്ച്ചക്കുറവുള്ള ആദ്യ ജഡ്ജിയായി തന്യാ നാഥൻ


മയ്യിൽ:കാഴ്ച്ചക്കുറവുള്ള ആദ്യത്തെ വനിതാ ജഡ്ജിയായി അഭിഭാഷകയായ കണ്ണൂർ നാറാത്ത് സ്വദേശിനി തന്യനാഥൻ സി കേരളത്തിൻ്റെ ജുഡീഷ്യൽ ചരിത്രത്തിൽ ഇടം നേടി

കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജിമാരുടെ (ജൂനിയർ ഡിവിഷൻ) തെരഞ്ഞെടുപ്പിനായി അടുത്തിടെ നടന്ന ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ ബെഞ്ച് മാർക്ക് പട്ടികയിലാണ് 24 വയസുകാരിയായ സി. തന്യനാഥൻ ഒന്നാം സ്ഥാനം നേടിയത് ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല ആർ മഹാദേവൻ എന്നിവർ അടങ്ങുന്ന സുപ്രീ കോടതി ബെഞ്ച് 2025 -ൽ പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിന്യായമായിരുന്നു തന്യ നാഥന് ജഡ്ജിയാകാൻ അവസരമൊരുക്കിയത്


എൽഎൽബി റാങ്ക് ജേതാവാണ് തന്യ നാഥൻ 'കണ്ണുർ സർവകലാശാലയിൽ നിന്ന് എൽഎൽബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പിൽ കെ.ജി.സുനിൽകുമാറിൻ്റെ ജൂനിയറായി തന്യ നാഥൻ നിയമ പരീശീലനം നടത്തി.

നാറാത്ത് പഞ്ചായത്തിലെകമ്പിൽ കുറുവൻ പറമ്പ് റോഡിൽ വിശ്വകർമ്മ ക്ഷേത്രത്തിന് സമീപം ചെറുവാക്കര ഹൗസിലെ  ജഗനാഥൻ്റെയും  ബബിനാഥൻ്റെയും മകളാണ് തന്യനാഥ്. കേരളത്തിൻ്റെ ജുഡീഷ്യൽ ചരിത്രത്തിൽ അപൂർവ്വ നേട്ടം കൈവരിച്ച തന്യാ നാഥിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ജന്മനാടായ കമ്പിലും ആഹ്ളാദത്തിലാണ്.


Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം