ട്രെയിനിൽ സ്ഥിരം മോഷണം: യുവാവ് അറസ്റ്റിൽ




തലശേരി : ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫിൽ (23) ആണ് പിടിയിലായത്. എറണാകുളം-നിസാമുദ്ധീൻ എക്സ്പ്രസിൽ നിന്ന് ലാപ്ടോപ് ഉൾപ്പെടെയുള്ള ബാ​​ഗ് മോഷ്ടിച്ചതിനും പുതുച്ചേരി-മം​ഗലാപുരം എക്സ്പ്രസിൻ്റെ ജനറൽ കോച്ചിലുണ്ടായിരുന്ന യാത്രക്കാരൻ്റെ ലാപ്ടോപ് അടങ്ങിയ ബാ​ഗ് മോഷ്ടിച്ചതിനുമാണ് അറസ്റ്റിലായത്. കാരയ്ക്കൽ-എറണകുളം എക്സ്പ്രസിൽ യാത്രക്കാരൻ്റെ ഐഫോൺ മോഷ്ടിച്ചതിനും ട്രെയിൻ യാത്രയ്ക്കിടെ ഫോൺ സംസാരിക്കാനായി വാങ്ങിയ ശേഷം കടന്നുകളഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ട്.ഐഫോണും മറ്റൊരു ഫോണും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലാപ്ടോപ് കൂടി ഇനി കണ്ടെത്താനുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഫോർട്ട് കൊച്ചി എന്നിവിടങ്ങിളിൽ ഇയാളുടെപേരിൽ കേസുകളുണ്ട്. കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം