കെ.എസ്.ഡി.സി തളിപ്പറമ്പ് സബ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തും: മന്ത്രി ഒ.ആര്‍ കേളു



തളിപ്പറമ്പ് :പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വിവിധ വായ്പകള്‍ നല്‍കി അവരുടെ സാമ്പത്തിക സാമൂഹിക നിലവാരം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഡി.സി വഴി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.    പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്റെ തളിപ്പറമ്പ് സബ് ഓഫീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ഡി.സിയുടെ സേവനം എല്ലാ പ്രദേശങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് സബ് ഓഫീസുകള്‍ ആരംഭിക്കുന്നതെന്നും ഇതിന്റെ സേവനം ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പ് സീലാന്‍ഡ് ബില്‍ഡിംഗിലാണ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ 21-ാമത് സബ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. മറ്റു ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് നിരവധി ഇളവുകളോടെയാണ് കെ.എസ്.ഡി.സി വായ്പ ലഭ്യമാക്കുന്നത്.തളിപ്പറമ്പ് മുനിസിപ്പാലിറ്റി ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.കെ ഷാജു അധ്യക്ഷനായി. ആന്തൂര്‍ നഗരസഭ അധ്യക്ഷ വി സതീദേവി, തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഉപാധ്യക്ഷ ദീപ രഞ്ജിത്ത്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി രമേശന്‍ മാസ്റ്റര്‍ എന്നിവര്‍ കുടുംബശ്രീ വായ്പകള്‍ വിതരണം ചെയ്തു. തളിപ്പറമ്പ് മുനിസിപ്പാലിറ്റി അംഗങ്ങളായ കെ.വി മുഹമ്മദ് കുഞ്ഞി, ടി ബാലകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ രാജി നന്ദകുമാര്‍, കെ.പി ശ്യാമള, സി.വി സ്മിത, കെ.എസ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ വി.പി സുബ്രമണ്യന്‍, പട്ടികജാതി സംസ്ഥാന ഉപദേശക സമിതി അംഗം കെ ജനാര്‍ദനന്‍, തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സി ജീന, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.കെ സജിത, കണ്ണൂര്‍ പട്ടികജാതി, പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.ഒ ജയപ്രഭ എന്നിവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം