വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
കാടാച്ചിറ: വിവിധ മത്സരങ്ങളിലും പരീക്ഷകളിലും മികവ് തെളിയിച്ചകാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയികളെ ആനയിച്ചു കൊണ്ടുകാടാച്ചിറ എൽ.പി സ്കൂളിൽ നിന്നും തുടങ്ങികാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ വരെ ഘോഷയാത്ര നടത്തി.എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ് എന്നീ വിഭാഗങ്ങൾ പങ്കെടുത്തു. തുടർന്ന് സ്കൂളിൽ നടന്ന സ്വീകരണ സമ്മേളനം കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സായൂജ് നാരായണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷീജ കെ, ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ,സ്കൂൾ മാനേജർ രാമദാസൻ,മദർ പി.ടി.എ പ്രസിഡന്റ് രേഷ്മ,പി.ടി.എ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു
.

Comments
Post a Comment